Skip to main content

Posts

എന്താണ് ബിറ്റ്‌കോയിന് മൂല്യം നല്‍കുന്നത്

ബിറ്റ്‌കോയിനുകളുടെ അടിസ്ഥാനമൂല്യം കമ്പ്യൂട്ടര്‍ കണക്കുകൂട്ടലുകള്‍ക്കാവശ്യമായ വൈദ്യുതിയുടെ വിലയുമായി പ്രത്യക്ഷത്തില്‍ തന്നെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും, അതല്ല എന്നതാണ് വാസ്തവം. ബിറ്റ്‌കോയിനുകളുടെ ലഭ്യത നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും ബിറ്റ്‌കോയിന്‍ സിസ്റ്റം മുഴുവനായും സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് അതിസങ്കീര്‍ണ്ണമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഒറ്റരൂപാ നാണയത്തിന്റെ നിര്‍മ്മാണച്ചിലവ് അതിന്റെ മൂല്യത്തേക്കാള്‍ എത്രയോ കൂടുതലായിരിക്കും. ഒരു വസ്തുവിന്റെ ലഭ്യതക്കുറവ് അതിന്റെ വിപണി മൂല്യത്തെ സ്വാധീനിക്കാമെങ്കിലും അതിന്റെ സ്വീകാര്യതയും ഉപയോഗവുമാണ് യഥാര്‍ത്ഥത്തില്‍ വില നിശ്ചയിക്കുന്നത്.ഇവിടെ നാണയത്തിന്റെ മൂല്ല്യം മറ്റു പല ഘടകങ്ങളെയും വിപണിയിലെ അതിന്റെ സ്വീകാര്യതയെയും ആശ്രയിച്ചിരിക്കുന്നു. ബിറ്റ്‌കോയിനിന്റെയും സ്ഥിതി ഇതു തന്നെ. വിപണിയില്‍ ബിറ്റ്‌കോയിന് സ്വീകാര്യത ലഭിക്കുകയും കൂടുതല്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ സേവനങ്ങള്‍ക്ക് പകരമായി ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ഇതര കറന്‍സികളെപ്പോലെയോ ഒരുപക
Recent posts

ബിറ്റ്കോയിൻ എങ്ങനെ സ്വന്തമാക്കാം

ബിറ്റ് കോയിന്‍ എങ്ങിനെയെല്ലാം നേടാം മൂന്നു വിധത്തില്‍ ബിറ്റ്‌കോയിന്‍ സ്വന്തമാക്കാം. നിങ്ങളുടെ കയ്യിലുള്ള കറന്‍സിയുമായി ബിറ്റ്‌കോയിന്‍ വിപണി വിലയില്‍ മാറ്റിയെടുക്കാം - വിദേശ കറന്‍സികള്‍ എക്‌ചേഞ്ച് ചെയ്യുന്നതുപോലെ. മറ്റൊന്ന് നിങ്ങളുടെ കൈവശമുള്ള എന്തെങ്കിലും വസ്തുക്കള്‍ക്കോ സേവനത്തിനോ പകരമായി ബിറ്റ്‌കോയിന്‍ സ്വീകരിക്കാം. അതുമല്ലെങ്കില്‍ ഒരു ബിറ്റ്‌കോയിന്‍ ഖനി തൊഴിലാളിയോ മുതലാളിയോ ആയി ഖനനം ചെയ്തും എടുക്കാം. ബിറ്റ് കോയിന്‍ സൌജന്യമായി പണം ആരെങ്കിലും വെറുതേ തരുമോ? സംശയിയ്‌ക്കേണ്ട ബിറ്റ്‌കോയിന്‍ സൗജന്യമായും നേടാം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, സര്‍വ്വേകള്‍ പൂരിപ്പിക്കുക, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുക, സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്യുക തുടങ്ങിയവയ്ക്ക് പ്രതിഫലമായി പല സൈറ്റുകളും ബിറ്റ്‌കോയിന്‍ പ്രതിഫലമായി നല്‍കുന്നു. bitbucks.com, bitcoinget.com, bitvisitor.comതുടങ്ങിയവ അവയില്‍ ചിലതാണ്. ബിറ്റ്‌കോയിന് ‍ എക്‌സ്‌ചേഞ്ച് പ്രാദേശിക കറന്‍സികളുമായി ബിറ്റ് കോയിനുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുവാനുള്ള സൗകര്യം നല്‍കുന്ന അനേകം വെബ്‌സൈറ്റുകള്‍ നിലവിലുണ്ട്. //localbitcoins.com/ ,

എന്താണ് ബിറ്റ് കോയിന്‍

ക്രിപ്‌റ്റോകറന്‍സി എന്ന വിഭാഗത്തില്‍ പെടുന്ന ഒരു വികേന്ദ്രീകൃത നാണയമാണ് ബിറ്റ്‌കൊയിന്‍. ക്രിപ്‌റ്റോകറന്‍സി എന്നാല്‍ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിയ്ക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകള്‍ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങള്‍ സ്രുഷ്ടിക്കുകയുമാണ് ക്രിപ്‌റ്റോകറന്‍സി നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.ഇതര ബാങ്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും എത്രയോ മടങ്ങ് സുരക്ഷിതമായ ക്രിപ്‌റ്റോഗ്രാഫിക് സാങ്കേതികവിദ്യയിലാണ് ബിറ്റ്‌കോയിന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല, ഇടപാടുകള്‍ പലയിടങ്ങളിലായി രേഖപ്പെടുത്തി വെയ്ക്കുന്നതിനാല്‍ പിഴവുകള്‍ ഒരിക്കലും സംഭവിക്കുന്നില്ല.സ്വര്‍ണ്ണവും വെള്ളിയും പോലെയുള്ള ലോഹങ്ങള്‍ കുഴിച്ചെടുക്കുന്നതുപോലെ ബിറ്റ്‌കോയിനും ഖനനം ചെയ്‌തെടുക്കാം. ബിറ്റ്‌കോയിന്‍ ഖനനം എന്നത് സങ്കീര്‍ണ്ണമായ കണക്കുകൂട്ടല്‍ പ്രക്രിയയിലൂടെ ഒരു പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തുന്നതാണ്. ഈ പ്രഹേളികയെ അല്ലെങ്കില്‍ കണക്കുകൂട്ടലിനെ ഹാഷിങ് എന്ന

ബിറ്റ്കോയിൻ കൂടുതൽ അറിയാൻ

ബിറ്റ്‌കോയിന്‍ പ്രവര്‍ത്തിക്കുന്നത് ക്രിപ്‌റ്റോഗ്രാഫി എന്ന ഗോപ്യഭാഷയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്‌കോയിനുകളെ ശരിയായി ഗ്രഹിക്കണമെങ്കില്‍ ക്രിപ്‌റ്റോഗ്രാഫിയിലും പീര്‍ ടു പീര്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രവര്‍ത്തനത്തിലുമുള്ള സാമാന്യ ധാരണ അത്യാവശ്യമാണ്. എങ്കിലും ലളിതമായ ഉദാഹരണത്തിലൂടെ ബിറ്റ്‌കോയിന്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാന്‍ ശ്രമിക്കാം. സുതാര്യമായ ഒരു മുറി. ആ മുറിക്കുള്ളില്‍ നിരവധി പണപ്പെട്ടികള്‍ നിരത്തി വച്ചിരിക്കുന്നു. പണപ്പെട്ടികളും സുതാര്യമാണ്. മുറിയിലെ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി സി ടി വി ക്യാമറയിലൂടെ ലോകത്ത് ആര്‍ക്കും മുറി പരിശോധിക്കാം. പണപ്പെട്ടികള്‍ക്കെല്ലാം തനതായ ഒരു വിലാസവുമുണ്ട്. പണപ്പെട്ടിയിലെ ദ്വാരത്തിലൂടെ ആര്‍ക്കും ഇതിലേയ്ക്ക് പണം നിക്ഷേപിക്കാം. പെട്ടികള്‍ ഓരോന്നും അതിന്റെ ഉടമസ്ഥര്‍ക്ക് സ്വന്തം. തുറക്കാനുള്ള താക്കോലുകള്‍ ഉടമസ്ഥരുടെ കൈവശം മാത്രം. ആര്‍ക്കും ആരുടെ പെട്ടിയിലും പണം നിക്ഷേപിക്കാം. പക്ഷേ, സ്വന്തം പെട്ടിയില്‍ നിന്നുമാത്രമേ പണം എടുക്കാനാകൂ.ഇത്തരത്തില്‍ സ്വന്തം പെട്ടിയില്‍നിന്ന് മറ്റോരാള്‍ക്ക് പണം നല്‍കണ

ബിറ്റ്കോയിൻ : ഒരു ആമുഖം

ബിറ്റ്കോയിൻ ഇന്ന് ലോകം എങ്ങും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പലരും അത് വലിയ ഒരു ലാഭം കൊയ്യാൻ സാധിക്കുന്ന ഒരു ബിസിനെസ്സ് ആയി മാറും എന്ന് തന്നെ കരുതുന്നു. ബിറ്റ്കോയിൻ എക്സ്ചേഞ്ച് മുഖേന കോടി കണക്കിന് രൂപയുടെ നിക്ഷപം ആണ് ഓരോ നിമിഷവും നടന്നു കൊണ്ട് ഇരിക്കുന്നത്. ബിറ്റകോയിൻ എന്നത് ഒരു കൃപ്റ്റോ കറൻസി ആണ്. പക്ഷേ നിങ്ങൾക്ക് ഒക്കെ സംശയം ഉണ്ടാകാം സാധാരണ രീതിയിൽ ഒരു രാജിയത്തിൽ അവരുടെ കറൻസി അഥവ പണം ആചടിക്കുമ്പോൾ അതിന്റെ തന്നെ മൂല്യത്തിൽ ഉള്ള സ്വർണം ബാങ്കിൽ സൂക്ഷിക്കും. കാരണം ഇത് രജിയത്തിന്റെ തന്നെ സമ്പത്ത് സൂക്ഷിക്കാൻ ഉള്ള ഒരു മാർഗം ആയി ആണ് കണക്കാക്കുന്നത്. ഇതൊന്നും ഇല്ലാതെ വെറും ഇന്റർനെറ്റിൽ നിന്നും ഉത്പാദിപിച്ച് ഇൻറർെറ്റിലൂടെ തന്നെ കൈമാറാനും ഉപയോഗിക്കാനും സാധിക്കും.