Skip to main content

ബിറ്റ്കോയിൻ എങ്ങനെ സ്വന്തമാക്കാം

ബിറ്റ് കോയിന്‍ എങ്ങിനെയെല്ലാം നേടാം

മൂന്നു വിധത്തില്‍ ബിറ്റ്‌കോയിന്‍ സ്വന്തമാക്കാം.

നിങ്ങളുടെ കയ്യിലുള്ള കറന്‍സിയുമായി ബിറ്റ്‌കോയിന്‍ വിപണി വിലയില്‍ മാറ്റിയെടുക്കാം - വിദേശ കറന്‍സികള്‍ എക്‌ചേഞ്ച് ചെയ്യുന്നതുപോലെ.

മറ്റൊന്ന് നിങ്ങളുടെ കൈവശമുള്ള എന്തെങ്കിലും വസ്തുക്കള്‍ക്കോ സേവനത്തിനോ പകരമായി ബിറ്റ്‌കോയിന്‍ സ്വീകരിക്കാം.

അതുമല്ലെങ്കില്‍ ഒരു ബിറ്റ്‌കോയിന്‍ ഖനി തൊഴിലാളിയോ മുതലാളിയോ ആയി ഖനനം ചെയ്തും എടുക്കാം.

ബിറ്റ് കോയിന്‍ സൌജന്യമായി
പണം ആരെങ്കിലും വെറുതേ തരുമോ? സംശയിയ്‌ക്കേണ്ട ബിറ്റ്‌കോയിന്‍ സൗജന്യമായും നേടാം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, സര്‍വ്വേകള്‍ പൂരിപ്പിക്കുക, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുക, സോഷ്യല്‍ മീഡിയായില്‍ ഷെയര്‍ ചെയ്യുക തുടങ്ങിയവയ്ക്ക് പ്രതിഫലമായി പല സൈറ്റുകളും ബിറ്റ്‌കോയിന്‍ പ്രതിഫലമായി നല്‍കുന്നു. bitbucks.com, bitcoinget.com, bitvisitor.comതുടങ്ങിയവ അവയില്‍ ചിലതാണ്.

ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച്
പ്രാദേശിക കറന്‍സികളുമായി ബിറ്റ് കോയിനുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുവാനുള്ള സൗകര്യം നല്‍കുന്ന അനേകം വെബ്‌സൈറ്റുകള്‍ നിലവിലുണ്ട്. //localbitcoins.com/ , tradebitcoin.comതുടങ്ങിയവ അവയില്‍ ചിലത്.

Comments